Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Education Department

Palakkad

വി​ദ്യാ​ഭ്യാ​സവ​കു​പ്പ് ലഹ​രിവി​രു​ദ്ധ സ​ദ​സ് ന​ട​ത്തി

മ​ണ്ണാ​ർ​ക്കാ​ട്: സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം, ല​ഹ​രി വി​ത​ര​ണ​ത്തി​ന്‍റെ ക​ണ്ണി​ക​ൾ, ഭാ​വി ത​ല​മു​റ​യി​ൽ ല​ഹ​രി ഉ​ണ്ടാ​ക്കു​ന്ന ഭ​വി​ഷ​ത്തു​ക​ൾ തു​ട​ങ്ങി​യ​വ​കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും ല​ഹ​രി ശൃം​ഖ​ല ത​ക​ർ​ക്കു​ന്ന​തി​നും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ സ​മി​തി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നൂ​റു​ദി​ന ക​ർ​മ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന ല​ഹ​രി വി​രു​ദ്ധ​സ​ദ​സ് മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ല ഓ​ഫീ​സ് പ​രി​ധി​യി​ൽ ന​ട​ന്നു.

മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നീ​തു ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സി. ​അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സി . ​സ​ജ്ന മു​ഖ്യാ​തി​ഥി​യാ​യി. മ​ണ്ണാ​ർ​ക്കാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പ്, പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി.​ജി. ബാ​ബു ക്ലാ​സെ​ടു​ത്തു.

ജി​എം​യു​പി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​മ​ദ് പൂ​വ​ക്കോ​ട​ൻ, കു​മ​രം​പു​ത്തൂ​ർ എ​യു​പി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ, ഉ​പ​ജി​ല്ല എ​ച്ച്എം ഫോ​റം ക​ൺ​വീ​ന​ർ സി​ദ്ധി​ഖ് പാ​റോ​ക്കോ​ട്, വി​നോ​ദ് ചെ​ത്ത​ല്ലൂ​ർ, പി. ​നി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​പ​ജി​ല്ല​യി​ലെ പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​ർ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​ർ, അ​ധ്യാ​പ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഭീ​ഷ​ണി​യു​ടെ സ്വ​രം ഒ​ഴി​വാ​ക്ക​ണം: കെ​സി​സി സ്‌​കൂ​ള്‍ മാ​നേ​ജേ​ഴ്സ് ക​ണ്‍​സോ​ര്‍​ഷ്യം

തി​രു​വ​ല്ല: മാ​നേ​ജ്മെ​ന്‍റു​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സ്വ​രം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ര​ളാ കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സി​ന്‍റെ സ്‌​കൂ​ള്‍ മാ​നേ​ജേ​ഴ്സ് ക​ണ്‍​സോ​ര്‍​ഷ്യം ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ നി​യ​മ​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന​തി​ല്‍ ക​ണ്‍​സോ​ര്‍​ഷ്യം ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി.

എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന​തി​നു​വേ​ണ്ടി എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​മ​നം ത​ട​ഞ്ഞു​വ​യ്ക്കു​ന്നു. നി​യ​മ​ന​ങ്ങ​ളി​ല്‍ നാ​ലു ശ​ത​മാ​നം എ​ന്ന​തി​ല്‍ നി​ന്നും 25: 50 എ​ന്ന ക്ര​മ​ത്തി​ലോ അ​ല്ലെ​ങ്കി​ല്‍ 13: 38 എ​ന്ന ക്ര​മ​ത്തി​ലോ മാ​ത്രം ഭി​ന്ന​ശേ​ഷി നി​യ​മ​നം ന​ട​ത്തി​യാ​ല്‍ മ​തി എ​ന്നി​രി​ക്കേ 1: 26 എ​ന്ന ക്ര​മ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി നി​യ​മ​നം ന​ട​ത്ത​ണം എ​ന്ന് സ​ര്‍​ക്കാ​ര്‍ വാ​ശി പി​ടി​ക്കു​ന്ന​ത് സം​വ​ര​ണ കീ​ഴ് വഴ​ക്ക​ങ്ങ​ള്‍​ക്കോ നി​യ​മ​ത്തി​ന്‍റെ അ​ന്ത​സ​ത്ത​യ്ക്കോ നി​ര​ക്കാ​ത്ത​തും എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളെ, പ്ര​ത്യേ​കി​ച്ച് ഒ​രു സ്‌​കൂ​ള്‍ മാ​ത്ര​മു​ള്ള മാ​ന​ജ്മെ​ന്‍റുക​ളെ​യും അ​വി​ടത്തെ ജീ​വ​ന​ക്കാ​രെ​യും കുട്ടിക​ളെ​യും പ്ര​യാ​സ​ത്തി​ലാ​ക്കു​ന്ന​തു​മാ​ണ്.

പ​ല സ്‌​കൂ​ളു​ക​ളി​ലും ഒ​ന്നി​ല​ധി​കം വി​ഷ​യ​ങ്ങ​ള്‍ ഒ​രേ അ​ധ്യാ​പ​ക​ര്‍ത​ന്നെ പ​ഠി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ദ്യ ഒ​ഴി​വു​ത​ന്നെ ഭി​ന്ന​ശേ​ഷി നി​യ​മ​ന​ത്തി​നു ന​ല്ക​ണ​മെ​ന്നു നി​ര്‍​ബ​ന്ധി​ക്കു​ന്ന​തി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി അ​പ​ക​ട​ത്തി​ലാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​തെ​ന്ന് കെ​സി​സി ഭാ​ര​വാ​ഹി​ക​ള്‍ ചൂ​ണ്ടാ​ക്കി​ട്ടി.

റോ​സ്റ്റ​ര്‍ അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത മാ​നേ​ജ​ര്‍​മാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന ഉ​ദ്യോ​ഗ​സ്ഥ സ​ര്‍​ക്കു​ല​റി​ലെ ഭീ​ഷ​ണി ആ​രു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണെ​ന്നു സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും വെ​ല്ലു​വി​ളി​യു​ടെ​യും ഭീ​ഷ​ണി​യു​ടെ​യും സ്വ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കെ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ്, ക​ണ്‍​സോ​ര്‍​ഷ്യം ഭാ​ര​വാ​ഹി​ക​ളാ​യ കു​രു​വി​ള മാ​ത്യൂ​സ്, പി.​എ​സ്. ഫ്രാ​ന്‍​സി​സ് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

സമൂഹമാധ്യമ നി​യ​ന്ത്ര​ണം; അഭി​പ്രാ​യം തേ​ടി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ആ​​​സ​​​ക്തി സം​​​​ബ​​​​ന്ധി​​​​ച്ച് പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് അ​​​​ഭി​​​​പ്രാ​​​​യം തേ​​​​ടി വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ്.

കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യി ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ നി​​​​യ​​​​ന്ത്ര​​​​ണ നി​​​​യ​​​​മം വേ​​​​ണ​​​​മോ എ​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് പൊ​​​​തു​​​​ജ​​​​നാ​​​​ഭി​​​​പ്രാ​​​​യം തേ​​​​ടു​​​​ന്ന​​​​ത്.

കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ഭാ​​​​വി ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ൻ എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും ക്രി​​​​യാ​​​​ത്മ​​​​ക​​​​മാ​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി വി.​ ​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി അ​​​​റി​​​​യി​​​​ച്ചു.

Kerala

വി​ദ്യാ​ര്‍​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വം; പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു

കൊ​ല്ലം: തേ​വ​ല​ക്ക​ര ബോ​യ്സ് സ്കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സു​ജ​യു​ടെ സ​സ്പെ​ൻ​ഷ​നാ​ണ് പി​ൻ​വ​ലി​ച്ച​ത്. സു​ജ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്.

സ്കൂ​ളി​ലെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന ഷെ​ഡി​ന് മു​ക​ളി​ൽ ചെ​രി​പ്പെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മി​ഥു​ൻ എ​ന്ന വി​ദ്യാ​ർ​ഥി​ക്ക് ഷോ​ക്കേ​റ്റ​ത്. 2025 ജൂ​ലൈ 17ന് ​ആ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് 15 ദി​വ​സ​ത്തേ​ക്ക് പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യി​രു​ന്ന സു​ജ​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഇ​തി​നി​ടെ സ​ർ​ക്കാ​ർ സ്കൂ​ൾ ഏ​റ്റെ​ടു​ത്ത് ഡി​ഇ​ഒ​ക്ക് ചു​മ​ത​ല കൈ​മാ​റി. തു​ട​ർ​ന്ന് സ​സ്‌​പെ​ൻ​ഷ​ൻ നീ​ട്ടി. സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി ആ​റ് മാ​സം ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് പി​ൻ​വ​ലി​ച്ച​ത്. അ​ധ്യാ​പി​ക മാ​ർ​ച്ചി​ൽ വി​ര​മി​ക്കും.

Kerala

വിവാദ ഭാഗങ്ങൾ ഒഴിവാക്കി; കെ-ടെറ്റിൽ പുതിയ ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് ഉത്തരവിലെ വിവാദഭാഗങ്ങൾ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. സ്ഥാനക്കയറ്റത്തിന് കെ-ടെറ്റ് വേണമെന്ന വിവാദ ഭാഗങ്ങൾ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്.

നേരത്തെ പുറത്തിറക്കിയ ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് അത് മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി പുതിയ ഉത്തരവ് പ്രസിദ്ധീകരിച്ചത്.

അതേസമയം, ഭിന്നശേഷി വിഭാഗത്തിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. യോഗ്യതാ മാനദണ്ഡങ്ങളിലും സർക്കാർ വ്യക്തത വരുത്തിയിട്ടുണ്ട്. കെ-ടെറ്റ് കാറ്റഗറി ഒന്ന് അല്ലെങ്കിൽ രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽപി, യുപി നിയമനങ്ങൾക്ക് പരിഗണിക്കും.

കൂടാതെ, ഹൈസ്കൂൾ വിഭാഗത്തിൽ കാറ്റഗറി മൂന്ന് വിജയിച്ചിട്ടുള്ള ഭാഷാധ്യാപകർ പ്രത്യേകമായി കാറ്റഗറി നാല് വിജയിക്കേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

അതേസമയം, കെ-ടെറ്റ് സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതിനനുസരിച്ച് മാനദണ്ഡങ്ങളിൽ ഇനിയും മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Latest News

Corehub Up